ചെന്നൈ സൂപ്പർ കിങ്ങ്സിന്റെ മത്സരങ്ങൾ തിരുവനന്തപുരം സ്പോർട്സ് ഹബ്ബിൽ.!! തീരുമാനം ഉടൻ
വീണ്ടുമൊരു ക്രിക്കറ് കാർണിവലിനു തലസ്ഥാനം തയാറെടുക്കുന്നു. ഐ പി എൽ പതിനൊന്നാം സീസണിലെ ചെന്നൈ സൂപ്പർ കിങ്സിന്റെ മത്സരത്തിന് വേദിയാകാൻ ഒരുങ്ങുകയാണ് ഗ്രീൻഫീൽഡ് സ്റ്റേഡിയം , തീരുമാനം ഉടൻ ഉണ്ടാകുമെന്നു സ്റ്റേഡിയം സി ഇ ഒ അജയ് പദ്മനാഭൻ പറഞ്ഞു.
ഒരൊറ്റ കളി കൊണ്ട് തന്നെ പ്രശസ്തി നേടിയ ഗ്രീൻ ഫീൽഡ് സ്റ്റേഡിയം വിലക്കു മാറി തിരിച്ചു വരുന്ന ചെന്നൈ സൂപ്പർ കിങ്സിന്റെ മത്സരങ്ങൾക്കാകും വേദിയാവുക. ചർച്ചകൾ അന്തിമ ഘട്ടത്തിൽ ആണെന്നും, വളരെ അനുകൂലമായ ഒരു നിലപാടാണ് ലഭിക്കുന്നതെന്നും സ്റ്റേഡിയം സിഇഒ പറഞ്ഞു.
ഐ പി എൽ കേരളത്തിൽ കൊണ്ടുവരാൻ അവരുടെ ഭാഗത്തു നിന്ന് പരിശ്രമിക്കുന്നുണ്ടെന്നും, രാജ്യാന്തര നിലവാരമുള്ള സ്റ്റേഡിയത്തിൽ എല്ലാ സൗകര്യങ്ങളും ഉണ്ടെന്നുള്ളത് കൊണ്ടും അനുമതി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അധികൃതർ.
Credits:Metromatinee