എല്ലാവര്ക്കും പുതുവത്സര ആശംസകൾ!
‘തിരുവനന്തപുരത്തിന് വേണ്ടി’ എന്ന ആശയത്തിന്റെ പേരിൽ ജനിച്ച നാടിനോടുള്ള ഇഷ്ടം കൊണ്ട് വർഷങ്ങൾക്കു മുൻപ് തുടങ്ങിയ ‘ഫോർ ഗ്രേറ്റ് ട്രിവാൻഡ്രം’ എന്ന ഓർക്കുട്ട് കമ്മ്യൂണിറ്റി ആണ് പിന്നീട ‘ഗ്രേറ്റ് ട്രിവാൻഡ്രം’ ആയി രൂപമാറ്റം ഉണ്ടായത്. കഴിഞ്ഞ വര്ഷം ഒത്തിരിപ്പേറ്ക്കു നല്ല ഒരു വര്ഷം ആയിരുന്നില്ല, ചെറുകിട വൻകിട സ്ഥാപനങ്ങൾ എന്നിങ്ങനെ ഒരു വിധം എല്ലാവരെയും ബാധിച്ചു, ഈ വര്ഷം എല്ലാം തിരിച്ചുപിടിക്കാൻ എല്ലാവര്ക്കും സാധിക്കട്ടെ എന്ന് ആശംസിക്കുന്നു.
ഒരു സന്തോഷ വാർത്ത കൂടി പറയാൻ ഉണ്ട്, വളർന്നു കൊണ്ട് ഇരിക്കുന്ന തിരുവനന്തപുരത്തിന് വേണ്ടി ഇവിടെ ഉള്ള ബിസിനസ് സാധ്യതകൾ പരമാവധി ഉപയോഗിക്കുവാൻ വേണ്ടി ഒരു വെബ് പോർട്ടൽ, അതാണ് ‘ഗ്രോ ഇൻ ട്രിവാൻഡ്രം’ [Grow in Trivandrum]. വരുന്ന വർഷങ്ങളിൽ ഒരുപാട് ബിസിനസ് സാധ്യതകൾ അനന്തപുരിയിൽ തുറക്കപ്പെടും, ലോകം ഉറ്റുനോക്കുന്ന ഈ മണ്ണിൽ ചെറുതും വലുതുമായി ഒരുപാട് സംരംഭങ്ങൾ ഉണ്ട്, കൈത്തൊഴിൽ ചെയ്യുന്നവർ ഉണ്ട്, അങ്ങനെ ഉള്ള എല്ലാവര്ക്കും ഗ്രോ ഇൻ ട്രിവാൻഡ്രം ഒരു ഉപകാരം ആകും എന്ന് വിശ്വസിക്കുന്നു. തകർന്നിടത്തു നിന്നും പുനര്നിര്മിക്കുവാനും, പുതിയ സംരംഭങ്ങൾ പടുത്തുയർത്തുവാനും ഈ ഒരു എളിയ പ്ലാറ്റഫോം ഉപകാരപ്പെടട്ടെ എന്ന് ആഗ്രഹിക്കുന്നു. നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ, നിർദ്ദേശങ്ങൾ, വരുത്തേണ്ട മാറ്റങ്ങൾ, എല്ലാം ഞങ്ങളെ അറിയിക്കും എന്ന് വിശ്വസിക്കുന്നു. ഇത് നമുക് വേണ്ടി ആണ്. തിരുവനന്തപുരം എന്ന വികാരം മനസ്സിൽ കൊണ്ട് നടക്കുന്ന, ഇവിടെ നമുക് ജീവിച്ചു ജയിക്കാൻ കഴിയും എന്ന് മനസ്സിൽ സ്വപ്നം കൊണ്ട് നടക്കുന്ന എനിക്കും നിങ്ങൾക്കും വേണ്ടി ആണ്.
www.growintrivandrum.com and initiative by www.greattrivandrum.com
Facebook group link: https://www.facebook.com/groups/growintrivandrum/
Facebook page link: https://www.facebook.com/Grow-in-Trivandrum-106271014619378
Instagram : https://www.instagram.com/growintrivandrum/