സിനിമ നഗരിയായിരുന്ന തിരുവനന്തപുരത്തേക്കു വീണ്ടും സിനിമയുടെ വസന്തം തിരിച്ച വരുന്നതിന്റെ സൂചനകൾക്കിടയിൽ ആണ് പുത്തൻ സന്തോഷ വാര്‍ത്ത. തിരുവനന്തപുരത്തു നിന്നും ഇതാ പുതിയ ഒരു സംഗീത സംവിധായൻ കൂടി. വിഷ്ണു വീ ദിവാകരൻ, തിരുവനന്തപുരം സ്വദേശി വിഷ്ണു ഇപ്പോൾ ഖത്തർ ഒലിവു സുനോ എന്ന റേഡിയോ ചാനലിൽ ഓഡിയോ എഞ്ചിനീയർ ആയി ജോലി ചെയ്യുകയാണ്. ജോലിക്കിടയിലും സംഗീതത്തിലെ തന്റെ ഇഷ്ടവും കഠിന പ്രീയത്നവും ആണ് വിഷ്ണുവിനെ തന്റെ സ്വപ്നത്തിലേക്ക് കൈ പിടിച്ചുയർത്തിയത്.
ദേശവിന് പ്രേം സംവിധാനം ചെയ്യുന്ന താര യാണ് വിഷ്ണുവിന്റെ സംഗീത സംവിധായകൻ ആയുള്ള ആദ്യ ചിത്രം. ആദ്യ ഗാനം പുറത്തിറങ്ങി മണിക്കൂറുകൾക്കുള്ളിൽ ഒരു ഫീൽ ഗുഡ് ഗാനം കിട്ടിയ സന്തോഷത്തിലാണ് സംഗീത പ്രേമികൾ. നല്ല ഒരു ഗായകൻ കൂടിയായ വിഷ്ണുവിൽ നിന്നും ഒരുപാട് നല്ല നല്ല സംഗീത സംഭാവനകൾ പ്രതീക്ഷിച്ചുകൊണ്ട്, ആശംസകൾ .. ഗ്രേറ്റ് ട്രിവാൻഡ്രം
The first song of Thara